
ഫോർട്ട്കൊച്ചി: മാനത്ത് മഴക്കാറ് കാണുമ്പോൾ ആകുലതകളോടെ നെഞ്ചിൽ കൈവെച്ചു നിന്ന ആ കെട്ട കാലം ഇനി ഓർമ.തല ചായ്ക്കാൻ ഒരു പാർപ്പിടം എന്ന വിദൂരസ്വപ്നം അവർക്ക് ഇന്ന് യഥാർഥ്യമായി.കൊച്ചി കോർപറേഷൻ രണ്ടാം ഡിവിഷൻ തുരുത്തി എന്ന ചേരി പ്രദേശത്തെ 394 പാവപ്പെട്ടവർക്ക് സ്വപ്നസാഫല്യമായി ഭവന പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരിക്കെ സംസ്ഥാന സർക്കാരുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ കേന്ദ്ര സർക്കാർ രാജ്യത്തെ ഭവന രഹിതർക്കായി വിഭാവനം ചെയ്ത രാജീവ് ആവാസ് യോജന പദ്ധതി പ്രകാരമാണ് ഇവിടെ ഫ്ലാറ്റ് സമുച്ചയത്തിന് തുടക്കമിട്ടത്.2017 മാർച്ച് 12ന് അന്നത്തെ എം.പിയായ പ്രൊഫ. കെ.വി തോമസ് മാഷാണ് ഈ ഫ്ലാറ്റുകളുടെ നിർമാണ പ്രവർത്തനം ഉദ്ഘാടനം ചെയ്തത് അന്നത്തെ മേയർ സൗമിനി ജെയിൻ, പിന്നീട് എം. അനിൽകുമാർ, എം.എൽ.എ കെ.ജെ മാക്സി എന്നിവരുടെ സഹകരണവും പദ്ധതി വിജയത്തിലെത്താൻ സഹായിച്ചു മൊത്തം ചിലവിന്റെ 75 ശതമാനം കേന്ദ്രവും 25 ശതമാനം കൊച്ചി നഗരസഭയുമാണ് വഹിച്ചത്
Photo Courtesy - Google








